
തൃപ്പൂണിത്തുറ: വനിതകൾക്ക് ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്ന പ്രിയദർശിനി പദ്ധതിയുടെ തൃപ്പൂണിത്തുറ നിയോജകമണ്ഡലം ഉദ്ഘാടനം ദീപക് ജോയ് എംഎൽഎ നിർവഹിച്ചു. ആദ്യ ടിക്കറ്റ് നൽകിയാണ് ദീപക് ജോയ് എം എൽ എ ഉദ്ഘാടനം നിർവഹിച്ചത്. തൃപ്പൂണിത്തുറ ബസ് സ്റ്റാൻഡിൽ നടന്ന ചടങ്ങിൽ മുൻ നഗരസഭ ചെയർമാനും ഡിസിസി സെക്രട്ടറിയുമായ ആർ.വേണുഗോപാൽ അധ്യക്ഷത വഹിച്ചു. യു ഡി എഫ് നിയോജകമണ്ഡലം ചെയർമാൻ അഡ്വ.ടി.കെ ദേവരാജൻ സ്വാഗതം പറഞ്ഞു. മുൻ മന്ത്രി കെ.ബാബു, ഇടക്കൊച്ചി കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് എൻ.പി മുരളീധരൻ, കെപിസിസി എക്സിക്യൂട്ടിവ് മെംബർ കെ.ബി മുഹമ്മദ്കുട്ടി മാസ്റ്റർ, ഡിസിസി സെക്രട്ടറിമാരായ സി.വിനോദ്, ആർ.കെ സുരേഷ് ബാബു, രാജു പി നായർ,മരട് മുനിസിപ്പാലിറ്റി ചെയർപേഴ്സൺ അജിത നന്ദകുമാർ,പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഫ്സൽ നമ്പ്യാരത്ത്, ഉദയംപേരൂർ പഞ്ചായത്ത് പ്രസിഡൻ്റ് ജൂബൻ ജോൺ, കുമ്പളം പഞ്ചായത്ത് പ്രസിഡൻ്റ് രസീന സലാം,കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റുമാരായ പി എം ബോബൻ,ഗോപിദാസ്, സി.ഇ വിജയൻ, കേശവൻ, മത്സ്യതൊഴിലാളി കോൺഗ്രസ് ജില്ല പ്രസിഡൻ്റ് എം എൽ സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.
Photo Courtesy - Google







